Friday, October 21, 2011

മനസ്സ്................


        ത്ര പറഞ്ഞാലും മനസ്സിലാകാത്ത ഒന്ന്...... എന്തെങ്കിലും ഒന്ന് വിശ്വസിച്ചിട്ടുണ്ടെങ്കി അതി നന്നും ഒന്നു മാറി ചിന്തിക്കാ ബുദ്ധിമുട്ടായ ഒന്ന് അതാണ്.. മനസ്സ്...എപ്പോഴും ഒരോന്നു ചിന്തിച്ചു കൂട്ടിക്കൊണ്ടിരിക്കും..........അവളുടെ പ്രശ്നവും അതാണ്............. മനസ്സ്.................അത് അവളുടെ നിയന്ത്രണത്തി അല്ലാത്തപോലെ പൊയ്കൊണ്ടേയിരുന്നു. അലസമായിപോയികൊണ്ടിരിക്കുന്ന ജീവിതം അവൾക്ക് മടുപ്പുളവാക്കി... ജീവിതത്തി മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാനിഷ്ടപ്പെടുന്ന അവ ഒന്നും ചെയ്യാനാവാതെ വെറുതെ ലോകത്തെ നോക്കിനിന്നു. മനസ്സിലുള്ളത് മുഖത്ത് പ്രതിഫലിക്കും എന്നു പറയുന്നതുപോലെ മുഖത്തുനോക്കിയാ അവളുടെ മനസ്സ് വായിക്കാമായിരുന്നു. മനസ്സി സങ്കടത്തിന്റെ നിഴ ഉള്ളതുകൊണ്ടാകാം സന്തോഷം വന്നാലും അവൾക്ക് മനസു തുറന്നൊന്ന് ചിരിക്കാ കഴിയാത്തത്. അങ്ങനെ നോക്കുമ്പോ അവ ചിരിച്ചിട്ട്  ർഷങ്ങളായി എന്നു തന്നെ പറയേണ്ടി വരും


             ജീവിതത്തി ഒന്നും ആകാ കഴിയാത്ത അവൾക്ക് പരാജയങ്ങ ഒത്തിരി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് .....പരിഭവങ്ങ പറയാ ആരുമില്ലാതെ......എങ്ങോട്ട് നോക്കിയാലും ഇരുട്ടിന്റെ നിഴ മാത്രം. ജീവിതത്തിന്റെ മുൻപോട്ടുള്ള വഴിക കാണുമ്പോ ൻസ്സിൽ തീക്കന പോലെ ...നിറച്ചും കല്ലും മുള്ളും നിറഞ്ഞവഴിക . അതിലൂടെ യാത്ര അസാധ്യമാണെന്നറിഞ്ഞിട്ടും അവ നടന്നു മുൻപോട്ട് തന്നെ.....മനസ്സി നോവിന്റെ തിര ആടി ഉലഞ്ഞുകൊണ്ടേ ഇരുന്നു. കാലത്തിന്റെ കുത്തൊഴുക്കിപ്പെട്ട് എങ്ങോട്ടെന്നില്ലാതെ അലയുമ്പോഴും വെറുതെ ഒരു പ്രതീക്ഷ അവളെ മുന്നോട്ട് നയിച്ചുകൊണ്ടേയിരുന്നു. അവളുടെ ചിന്തക എന്റേതാക്കി കുറച്ചു വാക്കുകളിലൂടെ പ്രകടിപ്പിക്കുമ്പോ മനസ്സി ഒരു മഴപെയ്തു തോർന്ന പ്രതീതിയാണ്....... ദു:ഖത്തിന്റെ നിഴപ്പറ്റി നടക്കാ ഇഷ്ടമില്ലാത്തതുകൊണ്ട് ഞാ ചിന്തകൾക്ക് വിരാമമിടുന്നു.....


Wednesday, April 20, 2011

അങ്ങനെ ഞാനും എഴുതാ‍ൻ തുടങ്ങി..........


                             കുറേ ആലോചിചു..................പലരുടേയും ബ്ലോഗ് വയിചിട്ടുണ്ട് അവരെല്ലാം നല്ല ഭാവനയും സാഹിത്യവും ഉപയോഗിച്ചതായി കണ്ടു. ഇതൊന്നുമായും എനിക്കു ബന്ധമില്ല. ഞനൊരുസാധാരണക്കാരിൽ സാധാരണക്കാരി മാത്രം ................. എങ്കിലും ഞാൻ തുടങ്ങി വെച്ചു...........................എങ്കിലും എനിക്കതു തുടരാൻ കഴിഞ്ഞില്ല കാരണം അറിയാത്ത ഒരു സ്ഥലത്ത് ചെന്നുപെട്ട ഒരു കുട്ടിയെപ്പോലെ ....എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ...............വീണ്ടും ദാ ഇപ്പോൾ മനസ്സിൽ തോന്നുന്നത് പകർത്താൻ തുടങ്ങി. അന്ന് തുടങ്ങി വെച്ചതിന്റെ ബാക്കി എന്നോണം.........................കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് നമ്മൾ ജീവിക്കുമ്പോൾ...നഷ്ടമാകാത്ത ഒന്നുണ്ട് ബാല്യം. നിങ്ങളെപ്പോലെ ബാല്യം ഇഷ്ടപെടണ ആളാണു ഞാനും........................ഓർക്കാൻ ഇഷ്ടപെടണ കാലം .....തിരിച്ചുപോകാൻ ആഗ്രഹിക്കണ കാലം....ശരിയല്ലെ

ഓർമകൾ അലയടിക്കുമ്പോൾ...........


           ബാല്യത്തിലെ കുറേ നനുത്ത ഓമകളുമായി നമുക്ക് കുറച്ചു നേരം മുപോട്ട് നടക്കാം. നഴ്സറി കാലത്തിന്റെ ഓമക വഴിയിലെവിടെയോ നഷ്ട്ടമായതാണു. സ്കൂളി അഞ്ചാം തരത്തി പഠിക്കുന്നതുമുതലാണ് മയിലേക്ക് വരുന്നത്. സ്കൂളിലേക്ക് വീട്ടി നിന്ന് 2കി.മി. ദൂരം. കൂട്ടുകാരുമൊത്ത് നടന്ന് പോകും. വീട്ടി റോസാപ്പൂവ് വിരിഞ്ഞിട്ടുണ്ടെങ്കി അതും പറിച്ചുകൊണ്ടാണ് പോക്ക്. പോകുന്ന വഴിയി കണ്ണിണ്ട കാട്ടുപഴങ്ങളൊക്കെ പറിച്ചു തിന്നും. സ്കൂഎത്താറാകുമ്പോൾ ഒരമ്മൂമ മാത്രം താമസിക്കുന്ന ഒരു പട്ടിയുള്ള വീടുണ്ട്. അവിടെ ഞങ്ങൾ പുളി പെറുക്കാൻ കയറും. പുളി പെറുക്കി കഴിയുമ്പോഴേക്കും ആ നശിച്ച പട്ടി ഓടി വരും. അതു കാണുമ്പോൾ നെഞ്ചിടിപ്പോടെ ഒറ്റ ഓട്ടമാണ്. സ്കൂളി എത്തിയാ ബാഗ് ക്ലാസ്സിൽ വെച്ചിട്ട് നേരെ സ്റ്റാഫ് റൂമിലേക്ക് പോകും എന്തിനാണെന്നല്ലെ കയ്യിലിരിക്കുന്ന പൂവ് ഇഷ്ട്ടപെട്ട ടീച്ചർക്ക് കൊടുക്കാൻ.ടീച്ചറിന്റെ നീണ്ട മുടിയിൽ ആ പൂവിരിക്കണ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നും.ഞങ്ങളുടെ ആ സരസ്വതി ക്ഷേത്രത്തിൽ ഒരു നെല്ലിമരമുണ്ടായിരുന്നു അതിന്റെ ചുവട്ടിലാണു ഞങ്ങൾ കളിക്കുന്നത്. ഉച്ചക്ക് ഊണുകഴിഞ്ഞാൽ കൈകഴുകാൻ പൈപിന്റെ അടുത്തേക്ക് പോകും. അവിടെ തിരക്കാണെങ്കിൽ സ്കൂളിന്റെ അടുത്തായി നിറച്ചും പായൽ നിറഞ്ഞ് അവിടെയും ഇവിടെയും പൊങ്ങി നിൽക്കുന്ന ആമ്പലുള്ള ഒരു കുളമുണ്ട്. അവിടെ പോകും. അവിടെയും തിരക്ക്തന്നെ. ഊണുകഴിഞ്ഞാൽ പാത്രം കഴുകുന്ന ശീലം അന്നുണ്ടായിരുന്നു(ഇന്നില്ല കാ‍രണം ദു:ശ്ശീലങ്ങൾ എനിക്കിഷ്ട്ടമല്ല) ഈ സ്കൂളിൽ വെച്ചാണ് ഞാൻ ആദ്യമായി സ്റ്റേജിൽ പാട്ടു പാടിയത്.എന്റെ ശബ്ദം നല്ലതാണെന്നും പറഞ്ഞ് ഒരു സർ എന്നെ പാട്ടുകാരുടെ ട്രൂപ്പിലിട്ടു. അങ്ങനെ രാവിലത്തെ പ്രാർത്ഥനയിലും വൈകുന്നേരത്തെ ജനഗണമന ചൊല്ലുന്നതിലും ഞാനും അംഗമായി. അങ്ങനെ സ്കൂളിലെ ഒരു പരിപാടിക്ക് ഞാൻ പാട്ടുപാടാൻ സ്റ്റേജിൽ കയറി. അതു ഒരു വൻപരാജയമായി. സ്റ്റേജിൽ നിന്നിറങ്ങിയപ്പോൾ നിനക്കിതിന്റെ വെല്ല ആവശ്യമുണ്ടായിരുന്നൊ എന്നുള്ള കുറേ അഭിപ്രായങ്ങൾ കേട്ടു. തൊലിക്കട്ടി കുറവല്ലാത്തതിനാൽ എന്നെ അതൊന്നും ബാധിച്ചില്ല. അങ്ങനെ ഞങ്ങളുടെ പാട്ട് ടീച്ചറിന്റെ റിട്ടയർമെന്റ് പ്രോഗ്രാമിന് ടീച്ചർക്ക് ബൊക്ക കൊടുക്കാൻ കുറേ കുട്ടികളിൽ നിന്ന് എന്നെ തിരഞ്ഞെടുത്തു. അങ്ങനെ ആ ക്രിത്യം നിർവഹിക്കാനുള്ള അവസരവും ഉണ്ടായി. അങ്ങനെ അഞ്ചാം ക്ലാസ്സിലെ അവസാന പരീക്ഷയും കഴിഞ്ഞ് അങ്ങൾ ആ സ്കൂളിന്റെ പടിയിറങ്ങി. എല്ലാവരും പല വഴിക്ക് പിരിഞ്ഞുപോയി.........
                         എന്നെ പെരുമ്പാവൂർ ഗേൾസ് ഹൈസ്കൂളിൽ ചേർത്തു.അന്നത്തെ ഏറ്റവും നല്ല സ്കൂളായിരുന്നു അത്. അവിടെ ആറാം ക്ലാസ്സിൽ ചേർന്ന് ഓരോ വർഷവും അതിഗംഭീരമായി പഠിച്ച് ജയിച്ച് പത്താം ക്ലസ്സിലെത്തി. അവിടെ ഫ്രണ്ട് ബഞ്ചിലാണ് ഞാനിരിക്കണത്.
(പഠിക്കണ കുട്ടികളാണ് ഫ്രണ്ടിലിരിക്കണത് എന്നായിരുന്നു അന്നത്തെ വെയ്പ്. അതുകൊണ്ട് തന്നെ അവിടിരിക്കാൻ എനിക്കിഷ്ട്ടല്ലായിരുന്നു.) ക്ലസ്സ് ടീച്ചറിന്റെ സ്നേഹകൂടുതലുകൊണ്ട് എന്നെയും വെറൊരു കുട്ടിയെയും സ്കൂളിൽ വർത്ത വായിക്കാൻ ഏൽ‌പ്പിച്ചു. ആദ്യം അവളുടെ ഊഴമായിരുന്നു. തലേദിവസം തന്നെ അവൾ എന്നോടു പറഞ്ഞിരുന്നു ചിലപ്പോൾ വരില്ലെന്നു. ഞാൻ സമ്മതിച്ചില്ല. അപ്പോൾ വരാമെന്നും പറഞ്ഞ് പോയ അവളുടെ വാക്കിൽ വിശ്വാസമില്ലാത്തതിനാൽ ഞാ‍ൻ വീട്ടിൽ പോയി അച്ഛന്റെ സഹായത്താൽ പത്രത്തിൽ നോക്കി ന്യൂസ് റെഡിയാക്കി. അതും ബാഗിലിട്ട് സ്കൂളിലെത്തി. അസംബ്ലി തുടങ്ങി അവൾ ദുഷ്ടത്തി ചതിച്ചു വന്നില്ല. അവസാനം രക്ഷയില്ലാതെ പേടിച്ച് സ്റ്റേജിൽ കയറി വാർത്ത വായിച്ചു. നല്ല ശ്ബ്ദമാണ് എന്നപോലുള്ള കുറച്ച് അഭിപ്രായങ്ങൾ കേട്ടു. അങ്ങനെ ഓരോ തമാശകളുമായി ആ വർഷവും കടന്നു പോയി.
                         പത്താം ക്ലാസ്സും പാസ്സായി ഞാൻ നേരെ ചെന്നത് വുമൺസ് കോളേജിലേക്കായിരുന്നു. അവിടെ വെച്ച് ചേരാത്ത പരിപാടിയില്ലായിരുന്നു NSS, Social Service Scheme, Nature Club അങ്ങനെ പോകുന്നു. അതിൽ പുതിയൊരനുഭവമായി തോന്നിയത് NSS - ലെ 1 day ക്യാമ്പും 10 days ക്യാമ്പും ആയിരുന്നു.
 അങ്ങനെ പ്രീഡിഗ്രിയും കഴിഞ്ഞ് What is next? എന്ന ചോദ്യചിഹ്നവുമായി ഇരിക്കുമ്പോഴാണ് ഏതെങ്കിലും ഒരു ടെക്നിക്കൽ കോഴ്സിനെക്കുറിച്ച് ആലോചിച്ചത്.
                            അങ്ങനെ ഇടുക്കിയിലെ Model Polytechnic - ൽ ചേർന്നു.അവിടെയും കുറേ കൂട്ടുകാരും ആയി അടിച്ചു പൊളിച്ചു. അവിടെ ഹോസ്റ്റ്ലിലായിരുന്നു. റൂമിൽ 5 കൂട്ടുകാർ ഉണ്ടായിരുന്നു. എനിക്ക് പറ്റിയ കൂട്ട്. വാർഡനോഡ് നുണ പറഞ്ഞ് സിനിമ കാണാൻ പോവുക, കറങ്ങാൻ പോവുക ഇതൊക്കെ ഞങ്ങളുടെ ഹോബീസ്. അങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങളും ദു:ഖങ്ങളുമായി സ്കൂൾ ജീവിതവും കോളേജ് ജീവിതവും കടന്നു പോയി....................... തിരിഞ്ഞുനോക്കുമ്പോൾ മനസ്സിനു സുഖമുള്ള ഇത്തരം അനുഭവങ്ങൾ നിങ്ങൾക്കുമുണ്ടാകും.............                                .