എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഒന്ന്...... എന്തെങ്കിലും ഒന്ന് വിശ്വസിച്ചിട്ടുണ്ടെങ്കിൽ അതിൽ നന്നും ഒന്നു മാറി ചിന്തിക്കാൻ ബുദ്ധിമുട്ടായ ഒന്ന് അതാണ്.. മനസ്സ്...എപ്പോഴും ഒരോന്നു ചിന്തിച്ചു കൂട്ടിക്കൊണ്ടിരിക്കും..........അവളുടെ പ്രശ്നവും അതാണ്............. മനസ്സ്.................അത് അവളുടെ നിയന്ത്രണത്തിൽ അല്ലാത്തപോലെ പൊയ്കൊണ്ടേയിരുന്നു. അലസമായിപോയികൊണ്ടിരിക്കുന്ന ഈ ജീവിതം അവൾക്ക് മടുപ്പുളവാക്കി...
ജീവിതത്തിൽ മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും
ചെയ്യാനിഷ്ടപ്പെടുന്ന അവൾ ഒന്നും ചെയ്യാനാവാതെ വെറുതെ ലോകത്തെ നോക്കിനിന്നു. മനസ്സിലുള്ളത് മുഖത്ത് പ്രതിഫലിക്കും എന്നു പറയുന്നതുപോലെ
മുഖത്തുനോക്കിയാൽ അവളുടെ മനസ്സ് വായിക്കാമായിരുന്നു. മനസ്സിൽ സങ്കടത്തിന്റെ നിഴൽ ഉള്ളതുകൊണ്ടാകാം സന്തോഷം വന്നാലും അവൾക്ക് മനസു തുറന്നൊന്ന് ചിരിക്കാൻ കഴിയാത്തത്. അങ്ങനെ നോക്കുമ്പോൾ അവൾ ചിരിച്ചിട്ട്
വർഷങ്ങളായി എന്നു തന്നെ പറയേണ്ടി വരും.
ജീവിതത്തിൽ ഒന്നും ആകാൻ കഴിയാത്ത അവൾക്ക് പരാജയങ്ങൾ ഒത്തിരി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് .....പരിഭവങ്ങൾ പറയാൻ ആരുമില്ലാതെ......എങ്ങോട്ട് നോക്കിയാലും ഇരുട്ടിന്റെ
നിഴൽ മാത്രം. ജീവിതത്തിന്റെ മുൻപോട്ടുള്ള വഴികൾ കാണുമ്പോൾ മൻസ്സിൽ തീക്കനൽ പോലെ ...നിറച്ചും കല്ലും മുള്ളും നിറഞ്ഞവഴികൾ . അതിലൂടെ യാത്ര അസാധ്യമാണെന്നറിഞ്ഞിട്ടും അവൾ നടന്നു മുൻപോട്ട് തന്നെ.....മനസ്സിൽ നോവിന്റെ തിര ആടി ഉലഞ്ഞുകൊണ്ടേ
ഇരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് എങ്ങോട്ടെന്നില്ലാതെ അലയുമ്പോഴും
വെറുതെ ഒരു പ്രതീക്ഷ അവളെ മുന്നോട്ട് നയിച്ചുകൊണ്ടേയിരുന്നു. അവളുടെ ചിന്തകൾ എന്റേതാക്കി
കുറച്ചു വാക്കുകളിലൂടെ പ്രകടിപ്പിക്കുമ്പോൾ മനസ്സിൽ ഒരു മഴപെയ്തു തോർന്ന പ്രതീതിയാണ്....... ദു:ഖത്തിന്റെ നിഴൽപ്പറ്റി നടക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ട് ഞാൻ ചിന്തകൾക്ക് വിരാമമിടുന്നു.....